മുന്‍കുറിപ്പ്: ഞാന്‍ മലയാളം മാത്രമേ സംസാരിക്കാറുളെളങ്കിലും, മലയാളം എഴുതുന്നതില്‍ വളരെ പിന്നില്‍ ആയതിനാല്‍,ഈ പോസ്റ്റില്‍ കാണുന്ന തെറ്റുകള്‍,അത് യേത് തരത്തില്‍ ഉള്ളത് ആയാലും,ക്ഷമിച്ചു കൊള്ളാനും , വേണമെങ്കില്‍ കമന്റ്‌ അടിക്കാനും അഭ്യര്‍ത്ഥിക്കുന്നു

നമ്മുടെ കോളേജിലെ 2010ile ഓണാകോഷ പരിപാടിയായ തനിമ 2010inte പിന്നാമ്പുറത്ത് നടന്ന സംഭവ വികാസങ്ങളെ പറ്റി അറിയാന്‍ നിങ്ങള്‍കും താല്പര്യം ഉണ്ടാവില്ലേ? ഉണ്ടെങ്കില്‍ വായിച്ചൊളൂ .. .ഉണ്ടെങ്കില്‍ മതി കേട്ടോ…..


സംഭവങ്ങള്‍ തുടങ്ങുന്നത് വ്യാഴാഴ്ച്ച വ്യ്കിട്ട് കോളേജില്‍ നിന്ന് എല്ലാരും പൊയ് കഴിഞ്ഞു ആണ്. s5ile ഏതാനം ചില വിദ്യാര്‍ഥികള്‍ ചുറ്റും കൂടി നിന്ന ചര്‍ച്ചകള്‍ തുടങ്ങി. എന്തൊക്കെ ചെയ്യും,ആരൊക്കെ ചെയ്യും,എങ്ങനൊക്കെ ചെയ്യും. ചര്‍ച്ചകള്‍ ഒരു വഴിക്ക് നില്‍കുമ്പോള്‍ കുറെ പെണ്‍കുട്ടികള്‍ ഒരു മൂലയ്ക്ക് മാറി നിന്ന തിരുവാതിര കളിയും തുടങ്ങി. എന്താ കഥ. പിന്നെ നടത്താനുള്ള മത്സരങ്ങളുടെ ലിസ്റ്റ് നോക്കി വങ്ങേണ്ട മുട്ടയുടെം ചട്ടിയുടെം ഒക്കെ ലിസ്റ്റ് എടുപ്പ് തുടങ്ങി ചിലര്‍ ‍. ഇതിനിടയില്‍ ഷോബുവും പിറ്റെരും ജയനും കുടി കൊല്ലത്തേക്ക് തിരിച്ചു,പൂക്കള്‍ വാങ്ങാന്‍ .എല്ലാരേയും ഓരോന്നൊക്കെ ഏല്പിച് പലരും പല വഴിക്ക് തിരിഞ്ഞു.

സമയം 5 മണി ആയിട്ടുണ്ടാവണം ,ഞാനും റമീസും അലങ്കോല പണികള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങാന്‍ തിരിച്ചു. ധന്യ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നു കുറെ സാധനങ്ങള്‍ വാങ്ങി കൌന്റെറില്‍ ചെന്ന ബില്‍ അടയ്ക്കാന്‍ നോക്കിയപ്പോള്‍ ആളെ കാണാന്‍ ഇല്ല. കാശ് മൊത്തം കൊണ്ട് എങ്ങോട്ടോ മുങ്ങി! മോവീല്‍ എടുത്ത് കുത്തി വിളിച്ചു..”അളിയാ എവിടാ??” “ധാ വരുന്നെട” എന്തോ ചവച്ചു കൊണ്ട് അവന്‍ എത്തി…നോമ്പ് മുറിക്കാന്‍ പോയതാ…ഒരു ചോക്ലേറ്റില്‍ ഒതുക്കി..നോമ്പ് മുറിയ്ക്കല്‍.

7 മണിയോടടുത് കോളേജില്‍ എത്തി. അവിടെ എല്ലാരും ഭയങ്കര ഓളത്തില്‍ ആണ്. കയര്‍ വലിക്കുന്നു,മുറുക്കുന്നു,ചുരുട്ടുന്നു. കുറെ പേര്‍ മാറി ഇരുന് മോവീലില്‍ കുത്തുന്നു. പൂക്കളതിന്റെ ഡിസൈന്‍ തപ്പുകയാണ്‌. എവിടേലും ഇട്ട കൊള്ളാവുന്ന ഐറ്റം ഉണ്ടേല്‍ പോക്കാമല്ലോ. ഞാന്‍ കജാന്‍ജി വിശാകിനോട് കണക്ക് ബോതിപ്പിക്കാന്‍ പോയി.

കൊട്ടാരത്തില്‍ എന്തൊക്കെ നടക്കുന്നെന്നു അറിയാന്‍ ഞാന്‍ അങ്ങോട്ട് തിരിച്ചു.(കൊട്ടാരം,കോളേജിനോട് ചേര്‍ന്ന് കിടക്കുന്ന ഹോസ്റ്റല്‍ ആണ്.) അവിടെ ഗിരീഷിന്റെ നേതൃത്വത്തില്‍ കലാ പരിപാടികള്‍ നടക്കുകയാണ്. കലാ പരിപാടികള്‍ എന്ന് പറയുമ്പോള്‍,ഓണത്തിനും ക്രിസ്തുമസിനും ഒക്കെ തലേന്ന ,കോളേജുകളില്‍ നടക്കുന്ന കലാ പരിപാടികള്‍ അല്ല കേട്ടോ. ആ പരിപാടി ഇവിടെ നടക്കില്ല എന്ന് അഭിമാനത്തോടെ പറയാം!

ഗിരീഷ്‌ കഥകളിയുടെ കുടൌട് ഉണ്ടാക്കുന്ന തിരക്കില്‍ ആണ്. രാകേഷും ശാന്തി കൃഷ്ണനും ശ്രേയസും കു‌ടി കാര്‍ഡ്ബോര്‍ഡില്‍ മല്പിടിത്തം നടത്തുകയാണ്…വള്ളം ഉണ്ടാക്കാന്‍ ….കാഴ്ചകളൊക്കെ കണ്ട് ഒരു stapler ഉം കൊണ്ട് ഞാന്‍ കോളേജിലേക്ക് നടന്നു. ബാബാ ചേട്ടനും കൂട്ടരും ഊഞ്ഞാല്‍ കെട്ടുന്ന തിരക്കിലാണ്. ഊഞ്ഞാല്‍ കെട്ടാനും കുരുത്തോലെ വെട്ടാനും ഒക്കെ ബാബാ ചേട്ടന്‍ തന്നെ ശരണം. അടുത്ത വര്‍ഷം ആര് ചെയ്യുമോ എന്തോ…

കോളേജില്‍ എല്ലാരും കുരുത്തോല കെട്ടുന്ന തിരക്കില്‍ ആണ്.അതിനിടയില്‍ നിതിനും അഖിലും പെയ്ന്റും ബ്രുഷും വാങ്ങാന്‍ പോയ കഥ ആരോ പറയുന്നത് കേട്ടു. വേണ്ടതെല്ലാം എടുത്ത് ബില്‍ അടയ്ക്കാന്‍ നേരം കയ്യില്‍ തുട്ടില്ല. :P പിന്നെ തിരിച്ചു വന്ന്‍ തുട്ട് ഒക്കെ കൊണ്ട് ചെന്നപ്പോ കട അടച്ചു. SFIyum KSUvum കയറി മേഞ്ഞ കോളേജിന്റെ റോഡില്‍ ഓണത്തിന്റെ പേരില്‍ ഒന്ന് മെയ്യാന്‍ വേണ്ടിയായിരുന്നു പെയ്ന്റും ബ്രുഷും. അതോടെ ആ ചിന്ത വെള്ളത്തിലായി.

സമയം ഏതാണ്ട് 10 മണിയോടൊക്കെ അടുത്തു. കൊല്ലത്തു പോയ ടീം തിരിച്ചു വന്നിരിക്കുന്നു. പൂക്കള്‍ ഒക്കെ കവറില്‍ ആക്കി കൊണ്ട് വന്നു വച്ചിട്ടുണ്ട്. ഇടയ്ക്ക് ആരോ പറഞ്ഞു അടച് വച്ചാല്‍ പൂവ് ചീഞ്ഞു പോകുമെന്ന്‍ . കവറില്‍ നിന്ന മാറ്റി നിരത്തി ഇടാന്‍ കവര്‍ തുറന്നു. പൂവൊക്കെ ചീഞ്ഞു തുടങ്ങിയിരിക്കുന്നു..നല്ല ദുര്‍ഗന്ധവും… :P കവറിലേക്ക് കയ്യ് ഇട്ടിട്ട് ഷോബുവിന്റെ കമന്റ്‌ “ഇതില്‍ പഴം വച്ചാല്‍ പഴുപിച് എടുക്കാം..അത്ര ചൂടുണ്ട്…” മനുവും കയ്യ് ഇട്ടു…അവനും കമന്റ്‌ അടിച്ചു…”മൊട്ട വച്ചാല്‍ , പുഴുങ്ങി എടുക്കാം…” അങ്ങനെ എല്ലാരും കുടി പുവോക്കെ നിരത്തി ഇട്ടു. കുറച്ച പേര്‍ പൂവ് പിച്ചി തുടങ്ങി.

അപ്പോഴാണ് അടുത്ത അശരീരി….”Amplifierum മൈക്കും ഒക്കെ എവിടെ?” … “അത് നിതിന്‍ വിളിച്ചു പറഞ്ഞിടുണ്ട്…” സമയം 11 ! ഇനി എപ്പോ? ആരൊക്കെയോ അങ്ങോട്ട് ഓടി…ഉറങ്ങി കിടന്ന കടക്കാരനെ വിളിച്ചുണര്‍ത്തി,കട തുറപിച്ചു സാധനം ഒപ്പിച്ചു…ഒട്ടും വയ്കാതെ മാധവനും വിശാഖും Amplifierum മൈക്കും generatorum കൊണ്ട് പാഞെതി… നട്ട പാതിരക്ക് ഓട്ടോ ഓടിച്ചതിന് ഓട്ടോക്കാരന് ബോണുസും കൊടുത്ത് വിട്ടു… എന്തായാലും സാധനം വന്നു..ഒന്ന്നു കണക്ട് ചെയ്തു നോക്കണ്ടേ…? എല്ലാം കണക്ട് ചെയ്തു…പക്ഷെ കുത്താന്‍ plug പോയിന്റ്‌ ഇല്ല! കതകൊക്കെ അടച്ചു സെക്യൂരിറ്റി ഉറങ്ങി കഴിഞ്ഞിരുന്നു…ഇനി എവിടെ കുത്താന്‍? ഹാ..അതിനല്ലേ generator ‍..ആരോ അതിന്റെ പിടി വലിച്ചു..സാദനം ഓണായി ..drrrrr ..drrrrrr ….ഒച്ച കേട്ട സെക്യൂരിറ്റി ഞെട്ടി ഉണര്‍ന് കതകു തുറന്നു..ആരോ മിക്ക് ഒക്കെ എടുത്ത് ടെസ്റ്റിംഗ് തുടങ്ങി.. “ഹലോ…ടെസ്റ്റിംഗ്……മൈക്ക് ടെസ്റ്റിംഗ്…” സംഗതി ഓക്കേ ആണ്… generator ഓഫ്‌ ചെയ്തു…

പിന്നങ്ങോട്ട് ബലൂണ്‍ വീര്‍പിക്കല്‍ ആയിരുന്നു…ജയശങ്കറും രാകേഷും അനീഷും ജെന്സനും ഒക്കെ കട്ടയ്ക്ക് ഊതുനുണ്ടായിരുന്നു..പിറ്റെരും മഹീനും കുടി അതൊക്കെ കെട്ടി കൂട്ടുന്നു…വള്ളത്തിന്റെ പണി യെതണ്ടോകെ കഴിഞ്ഞിട്ടാവും ഗിരീഷ്‌ റോഡിലേക്ക് ഇറങ്ങിയിരിക്കുന്നു. ബാസിയും ശശാങ്കും അരുണും ആണെന്ന തോന്നുന്നു കൂട്ടിനു,റോഡ്‌ മൊത്തം വൃതികെടാ ക്കുക…അതാണ് ഉദ്ദേശം…വാളും പരിചയും,ഉഞ്ഞാലും , തെങ്ങും മാവും ഒക്കെ വരച്ചു വച്ച് റോഡില്‍…സമയം 2 മണിയോടൊക്കെ അടുക്കുന്നു…മൊത്തത്തില്‍ നോക്കിയാല്‍ ഒന്നും ആയിട്ടില്ല…എല്ലാരും ചെറിയ മയക്കത്തിലേക് പോകാന്‍ വെമ്പി നില്കുന്നു..ഓരോത്തരും ഓരോ മൂലയിലും വെരാന്ധയിലും ഒക്കെ ചുരുണ്ട് കൂടാന്‍ തുടങ്ങുന്നു…

റോഡ്‌ കുളമാക്കി തീരാത്തതിന്റെ വിഷമത്തില്‍ നില്‍കുകയാണ്‌ ബാസി…ഗിരിയെകൊണ്ട് എന്തെങ്കിലുമൊക്കെ ആ റോഡില്‍ കാണിച്ചു കൂട്ടണം.അതാണ് ഉദ്ദേശം…ബലൂണ്‍ 800 ഓളം വാങ്ങിയിട്ടുണ്ട്..ആര്‍ക്കോ ബള്‍ബ്‌ കത്തി…ബലൂണില്‍ കളര്‍ നിറച്..റോഡില്‍ എറിഞ്ഞ പൊട്ടിക്കാം…അല്ലാതെ നട്ടപാതിരയ്ക് ബ്രഷ് വാങ്ങാന്‍ പറ്റില്ലല്ലോ…അത് കേട്ട എല്ലാരും ചാടി വീണു…ബലൂണില്‍ വെള്ളം നിറയ്ക്കുന്നു..എറിഞ്ഞ പൊട്ടിക്കുന്നു..അങ്ങനെ കുറെ തീര്തിറ്റ് പിന്നേം ഓരോ മൂലയ്ക്ക് കൂടി…
Biscuitinayit adipidi........
സമയം ഏതാണ്ട് 4 മണി ആയി കാണും…ഹോസ്റ്റലില്‍ പോയിട്ട് വന്ന മഹീന്‍ ഒരു കവര്‍ ഹോര്‍ലിക്ക്സ് ബിസ്കറ് കൊണ്ട് വന്നു…ആരോ ചക്ക കൂട്ടാന്‍ കണ്ടെന്ന്‍ പറയുന്ന പോലെ..ജിന്സനും അരുണും ജയനും കൊടുവും ഒക്കെ ചാടി വീണു…കിട്ടിയതും കൊണ്ട് എല്ലാരും പിന്നേം ഓരോ മൂലയ്ക്ക് പൊയ്…

നേരം പര പര വെളുത് വരുന്നു..പുക്കളം ഇട്ട തുടങ്ങാന്‍ ആരൊക്കെയോ കല്പിച്ചു…മഹീനും ശങ്കും കുടി ഡിസൈന്‍ വരച് ഇട്ടിട്ടുണ്ട്. ഞാനും ജിന്സനും അതില്‍ പണി തുടങ്ങി…അരുണ്‍ അതിന്റെ ചോട്ടില്‍ കിടന്‍ ഉറങ്ങുന്നു…അനുഗ്രഹും മനുവും വിഷ്ണുവും ഷോബുവും രാകേഷും ഒക്കെ പൂ പിച്ചി കീറുന്നു…

സമയം 5 ! റോഡില്‍ കുടി മാവേലിയുടെ പാദ സ്പര്‍ശം multi colouril പതിപ്പിക്കാന്‍ ബാസിയും ജയനും മാധവനും ഗിരിയും 4 ബക്കറ്റില്‍ 4 colourum കൊണ്ട് ഇറങ്ങി..കളര്‍ ആയി…ഇനി ഒരു കാല്‍ വേണം..ഒന്നല്ല,ഞാന്‍ എന്റെ രണ്ട്‌ കാലും കൊടുത്തു…കാന്റീന്‍ മുതല്‍ മെയിന്‍ block വരെ multi colouril മാവേലിടെ കാല്‍ പതിപിച്ചു…സമയം 6 മണി!

പൂക്കളം അങ്ങും ഇങ്ങും എന്തൊക്കെയോ..ഊതി വീറ്പിച്ച ബലൂണുകള്‍ ചിതറി കിടക്കുന്നു…ഞാന്‍ വീട്ടിലേക്ക് തിരിച്ചു..അനീഷിന്റെ ബൈക്കില്‍…ഞാന്‍ മയങ്ങി വീഴുനുണ്ടാരുന്നു…അവന്‍ മയങാഞ്ഞത് കൊണ്ട് വീടെത്തി…

സമയം 9 മണി! വീണ്ടും കോളേജില്‍..അലങ്കോല പണികള്‍ മൊത്തം തീര്‍ത്തിട്ട് എല്ലാരും തിരിചു പോയതെ ഉള്ളു….

ഞാന്‍ amplifierum മൈക്കും ഒക്കെ നോക്കാന്‍ ഓടി ചെന്നു…ഓണമല്ലേ..ഒരു ഓളം വേണ്ടേ എന്ന് കരുതി..ധ കിടക്കുന്നു..ആമ്പ്ളി ഓണവുന്നില്ല…സെമിനാര്‍ ഹാളിലേക്ക് ആരൊക്കെയോ ഓടി..അവിടുത്തെ ആമ്പ്ളി വരുത്തി…അതില്‍ രാകേഷിന്റെ ലാപിന്റെ ഔട്പുട്ട് കണക്ട് ചെയ്യുമ്പോ ഇരയ്ക്കുന്നു..ആ ലാപിലാണ് പരിപാടികളുടെ നിലനില്പ്..ലാപ് കണക്ട് ചെയ്യാന്‍ പറ്റിയില്ലേല്‍…ഗോവിന്ദ..ആ കോളേജിന്റെ മുന്നില്‍ S5 തകരും…കാരണം S5 ആണ് കോളേജിലെ ഓണഖോഷത്തിനു ചുക്കാന്‍ പിടിക്കാറു .സത്യം..ഞങ്ങള്‍ തകര്‍ന് നില്കുകയായിരുന്നു…അനുഗ്രഹും മാധവനും ഞാനും തമ്മില്‍ തമ്മില്‍ നോക്കി നിന്നു..എല്ലാം തകര്‍ന്ന അവസ്ഥ..ഇടയ്ക്ക് ജോബിയും എന്തൊക്കെയോ കുത്തി ചെണ്ടി നോക്കിയിട്ട് ഞങ്ങളെ നോക്കി നിന്നു…ബിനു സാറും എന്തൊക്കെയോ ചെയ്ത് നോക്കി…

നോക്കി നിന്നിട്ട് കാര്യമില്ല..നിതിനും ജോബിയും ഓടി..എവിടയോ നിന്ന പുതിയ അമ്പ്ളി എത്തി..S5 ഇന്റെ മാനം കാത്തു…

ശേഷം സ്ക്രീനില്‍ ……….

ശേഷം ഭാഗം മറ്റാരെങ്കിലും ഇവിടെ വിവരിക്കുമെന്ന ശുഭ പ്രതീക്ഷയോടെ……എന്റെ കത്തി മടക്കുന്നു….

പിന്‍ കുറിപ്പ്: മുന്പ് ക്രിസ്ത്മസിനും മറ്റു പല പരിപാടികള്‍ കോളേജില്‍ നടത്തിയപ്പോഴും നേരിട്ട നിസ്സഹകരണം ഇത്തവണ കോളേജില്‍ നിന്ന ഉണ്ടായില്ല എന്ന കാര്യത്തില്‍ സന്തോഷം ഉണ്ട്…ആഖോഷത്തിന്റെ തീയതി തീരുമാനിക്കുനത്തില്‍ ഉണ്ടായ അവ്യക്തത ഒഴിച്ചാല്‍…

Snaps by: Rakesh(CS 08)

9 Responses to “തനിമ 2010 – ചില പിന്നാമ്പുറ വിശേഷങ്ങള്‍”

  1. Need more photos.. multimedia spices up the post..

  2. Really good….sharikkum feel cheyunnu…keep it up

  3. @kenney Ente kail cam illayirunnu…chilroke eduthitund..kayil kittan late aavum…will add it later…

  4. @munnu Thanks……….

  5. yaa”
    it was 1 of the rare program conducted(succesfully) at cek ”
    every1 njoyed each & every moment…….”
    bt unfortunately i mised tat night before onam celebration……”
    special thanks to all those who worked hard for the success of the program……..”

  6. THANIMA……………
    word can’t xpress our feelings……….
    its our begining…….pls w8 4 more……..

  7. hey u guys had done a very good job….

  8. moane superb da….
    nte collegil just onnu thirike poya feel…
    good article…
    keep it up

  9. @deepak U really missed it..ini thirich varatha oru rathri….

    @Anju @ Arunkumar Thank you………. :)

Leave a Reply

*

Powered By Indic IME

Switch to our mobile site

Slideshow by webdesign